Social Media

ദൈവവുമായി ഏകാന്ത സമയങ്ങള്‍

Man standing alone in a field

കാലാതീതമായ യേശുക്രിസ്തുവിന്റെ സ്വഭാവങ്ങള്‍

"മനുഷ്യവര്‍ഗത്തിന്റെ സകല പ്രശ്നങ്ങള്‍കും കാരണം, അവന്ഏകാന്തമയി, നിശ്ശബ്ദമായി ഒരു മുറിയില്‍ ഇരിക്കാന്‍ കഴിയാത്തതാണ്" - ബ്ലൈസ് പാസ്കല്‍ (1623—1662)

ഒരു അതിശയോക്തി ആണെന്ന് തോന്നാമെങ്കിലും, നമ്മുടെ ഏകാഗ്രമല്ലാത്തതും, അസ്വസ്ഥവുമായ മാനസിക നിലയില്‍ നിന്നും നമ്മെ തട്ടിയുണര്‍ത്താന്‍ പോന്ന ഒരു പ്രസ്താവനയാണിത്. നമുക്ക് ശാന്തമായി ഇരിക്കാന്‍ കഴിയാറില്ല എന്നത് എത്രയധികം വാസ്തവമായ ഒരു കാര്യമാണ്? പാസ്കല്‍ ജീവിച്ചിരുന്നതിന് 400 വര്‍ഷങ്ങള്‍കപ്പുറം, മനുഷ്യജീവിതം മുന്‍പൊരിക്കലും ആയിരുന്നിട്ടില്ലാത്തതുപോലെ ഉല്‍ഖണ്ഡാഭരിതവും തിരക്കേറിയതും ആയിത്തീര്‍ന്നിട്ടുണ്ട്. നമ്മുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള മല്‍സരം നിഷ്കരുണമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒന്നിന്പിറകെ മറ്റൊന്നായി നാം അനേക ചൂളംവിളികള്‍ മാത്രമല്ല മറ്റ് പല അപശബ്ദങ്ങളും അവിരാമം നമ്മുടെ ഏകാഗ്രതയെ തകര്‍കുകയാണ്.

എന്നിരുന്നാല്‍ തന്നെയും, നമ്മുക്ക് എല്ലാ കാലഘട്ടങ്ങളിലും ജീവിതത്തിനു ആവശ്യമായിരിക്കുന്ന ചില ദിനചര്യകളും ചിട്ടകളും യേശു ഒരു മാതൃകയായി രൂപപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തില്‍ പ്രത്യക്ഷനായ ദൈവം എന്ന നിലയില്‍, തന്റെ പിതാവിനോടുകൂടി ഏകാന്തമായി സമയം ചിലവഴിക്കുന്നത് തന്‍റെ ജീവിഥത്തില്‍ ഏറ്റവും പ്രാധമികമായ ഒന്നായിരുന്നു. ആ മണിക്കൂറുകളില്‍ അതിലും മെച്ചമായിട്ടു തനിക്ക് എന്തു ചെയ്യാന്‍ കഴിയുമായിരുന്നു എന്നു സങ്കല്‍പ്പിക്കുക. പക്ഷേ തന്‍റെ സംപൂര്‍ണമായ ജ്നാനത്തിലും സ്നേഹത്തിലും തന്‍റെ ദിവസങ്ങളുടെ ആദ്യ,നല്ല നിമിഷങ്ങള്‍ പിതാവിന്റ്റെ മുഖം അന്വേഷിക്കുവാന്‍ വേര്‍ തിരിക്കുമായിരുന്നു. യേശുവിന്നുപോലും, തന്‍റെ മനുഷ്യ ജീവിതത്തില്‍ അങ്ങിനെ ഒരു സമയം ആവശ്യമായിരുന്നെങ്കില്‍ നമുക്ക് എത്രയധികം ആവശ്യമായിരിക്കുന്നു?

“നമ്മിലെത്ര പേര്‍ക്ക് യേശുവിനെപ്പോലെ പ്രാര്‍ധനയുടെ പ്രധാന്യം തിരിച്ചറിയുന്ന മനസ്സാന്നിധ്യവും ഹൃദയവുമുണ്ട്?”

സുവിശേഷങ്ങളില്‍ യേശുവിന്റെ സ്വഭാവങ്ങളുടെയും , വ്യക്തിപരമായ ആത്മീക നിഷ്ഠകളുടെയും ഒരു ദൂരകാഴ്ച മാത്രമാണുള്ളതെങ്കിലും, അത് കേവലം ആകസ്മികമല്ല. ദൈവംതിരുവെഴുത്തുകളിലൂടെ മറ്റെല്ലാവരുടെയും ജീവിതചര്യയെക്കാള്‍ അധികമായി യേശുവിന്റെ ജീവിത ശൈലി വിശദമായി നല്കിയിട്ടുണ്ട് എന്നു നമുക്കു കൃത്യമായി അറിയാം. യേശുവിന്റെ നിഷ്ഠകളെക്കുറിച്ചു നമുക്കുള്ള ചിത്രം നമ്മുടെ ലോകത്തിനും, ജീവിതങ്ങള്‍കും, അനുഭവങ്ങള്‍കും അന്യമായ ഒന്നല്ല. പിന്നെയോ, കാല-സംസ്കാരങ്ങള്‍ക്കതീതമായതും, ഒരു ക്രിസ്ത്യാനിക്ക് ലോകത്തിലെവിടെയും, ചരിത്രത്തിലെ ഏത് കാലഘട്ടത്തിലും അനുകരിക്കാവുന്നന്നതും, അനായാസം പ്രയോഗികമാക്കാവുന്നതുമായ ഒന്നാണ്.

പിന്‍വാങ്ങലും പുനപ്രവേശനവും

കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷങ്ങളായി ക്രിസ്തുവിന്റെ ശിക്ഷണങ്ങള്‍ തന്‍റെ ശിഷ്യരെ ലോകത്തില്‍ നിന്നുള്ള ഈ പിന്‍വാങ്ങാലിന്റെയും പുനപ്രവേശനത്തിന്റെയും താളാത്മകതയിലേക്ക് വിളിക്കുകയാണ്

ആരോഗ്യകരമായ ക്രിസ്തീയ ജീവിതം മുഴുവനായി ഏകാന്തമോ മുഴുവനായി സാമൂഹിക്മോ അല്ല. നാം യേശുവിനെ പോലെ, പിതാവുമായി സമയം ചിലവിടാന്‍ ഒരു നിര്‍ജന പ്രദേശത്തേക്ക് വാങ്ങിപ്പോവുകയും,(മര്‍കോസ് 1:35)അതിനു ശേഷം ജീവിതത്തിന്റെ ദൈനംദിന തിരക്കുകളിലേക്ക് പുനപ്രവേശിക്കുകയും ചെയ്യുന്നു. നാം ആത്മീക പോഷണത്തിനായി സമയം വേര്‍തിരിച്ചു തല്‍കാലികമായി ഒരു അതിവിശുദ്ധ സ്തലത്തേക്ക് പ്രവേശിച്ച് ആ നിശബ്ദാവസ്ഥയില്‍ദൈവത്തെ ആസ്വദിക്കുകയും ചെയ്യുന്നു. അതിനുശേഷം നാം വെളിച്ചമായും, അപ്പമായും വിശക്കുന്ന,വേദനിക്കുന്ന, നിസ്സഹായമായ ലോകത്തിലേക്കു വീണ്ടും പ്രവേശിക്കുന്നു. (മത്തായി 9:36)

ബൈബിള്‍ കൂടാതെയുള്ള ധ്യാനസമയങ്ങള്‍:

പ്രാര്‍ഥനക്കായി വാങ്ങിപ്പോവുകയും ശുശ്രൂഷക്കായി പുനപ്രവേശനം ചെയ്യുകയും ചെയ്യുന്ന യേശുവിന്റെ മാതൃക പകര്‍ത്തുന്നതിന് മുന്‍പ് തന്‍റെ ജീവിതത്തില്‍ ദൈവ വചനത്തിനുള്ള സ്ഥാനം നാം നിരീക്ഷിക്കേണ്ടിയിരിക്കുന്നു.

നമ്മുടെ കൈവശം ഉള്ളതുപോലെ ബൈബിളിന്‍റെ വ്യക്തിപര്‍മായ പകര്‍പ്പ് യേശുവിനില്ലായിരുന്നു. സിനഗോഗില്‍ഉറച്ചു വായിക്കുന്നതും, അമ്മ മറിയം പാടിക്കൊടുക്കുന്നതും, താന്‍ മനപ്പാoമാക്കിയതുമായ വചനങ്ങളാണ് അറിയാമായിരുന്നത്. എന്നിരുന്നാലും, രേഖപ്പെടുത്തിയിട്ടുള്ള തന്‍റെ ശുശ്രൂഷയിലുടനീളം “എഴുതപ്പെട്ടിരിക്കുന്ന’ തിരുവെഴുത്തുകളാല്‍ല്‍ അത്യധികം സ്വാധീനിക്കപ്പെട്ട ഒരു മനുഷ്യനെ യാണ് നാം കാണുന്നത്. ദൈവത്തോട് അടുത്തു വരുമ്പോള്‍നാമും യേശുവിനെപ്പോലെ തിരുവെഴുത്തുകളാല്‍ നയിക്കപ്പെടുക ആണെങ്കില്‍ ഉത്തമമായിരിക്കും..

തന്‍റെ പരസ്യ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ, യേശു മരുഭൂമിയിലേക്ക് വാങ്ങിപ്പോകുമ്പോള്‍,താന്‍ സാത്താന്റെ മുന്പില്‍ നിന്നതും പരീക്ഷകളെ എല്ലാം അതിജീവിച്ചതും “എഴുതപ്പെട്ടിരിക്കുന്ന” വചനത്തില്‍ ആശ്രയിച്ചു കൊണ്ടാണ്. (മത്തായി 4:7, 6—7, 10; ലൂക്കാ 4:4, 8, 10,) മരുഭൂമിയില്‍ നിന്നും തന്റെ ജന്‍മനാടായ നസരത്തിലെ സിനഗോഗില്‍ ചെന്നു വായനക്ക് ആയി എഴുന്നേറ്റപ്പോള്‍ എശയ്യാ പ്രവാചകന്‍റെ ചുരുള്‍ എടുത്തു.(ഏശയ്യ 61:1-2) “നിങ്ങള്‍ കേള്‍ക്കുന്ന ഈ വചനം ഇന്ന് നിവൃത്തി ആയിരിക്കുന്നു” എന്നു പറഞ്ഞു. യേശു സ്നാപക യോഹന്നാനെ “ആരെക്കുറിച്ചെഴുതിയിരിക്കുന്നുവോ അവന്‍” എന്നു തിരിച്ചറിഞ്ഞു.(മത്തായി 11:1, ലൂക്കാ 7:27) ദേവാലയത്തിലെ നാണയമാറ്റക്കാരെ താന്‍ പുറത്താക്കുന്നത് ഏശയ്യാ 56:7-ല്‍ എഴുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്.(മത്തായി 21:13, മര്‍ക്കോസ് 11:17, ലൂക്കാ 19:46) ദൈവവചനം ഉദ്ധരിച്ചുകൊണ്ടാണ് താന്‍ നിഗളികളെ ശശിച്ചത് (മര്‍ക്കോസ് 7:6, ലൂക്കാ 20:17) കാല്‍വരിയിലേക്കുള്ള ഓരോ ചുവടിലും “എഴുതപ്പെട്ടിരിക്കുന്നതുപോലെ” ഓരോന്നും സംഭവിക്കുമെന്ന് താനറിഞ്ഞിരുന്നു.(പ്രത്യേകിച്ചു യോഹന്നാന്റെ സുവിശേഷം , 6:31, 45, 8:17, 10:34, 12:14,16, 15:25) “തന്നെക്കുറിച്ച് എഴുതിയിരിക്കുന്നത് പോലെ ഇതാമനുഷ്യപുത്രന്‍ പോകുന്നു” (മര്‍ക്കോസ് 14:21) എന്നു യേശു പറഞ്ഞു. “ഇതാ നാം ജെറുസലേമിലേക്ക് പോകുന്നു; മനുഷ്യപുത്രനെക്കുറിച്ച് പ്രവാചകന്‍മാരാല്‍ എഴുതപ്പെട്ടിരിക്കുന്നതുഎല്ലാം നിറവേറേണ്ടതാകുന്നു. (ലൂക്കാ 18:31)

നാം ആര്‍കുവേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അവനുവേണ്ടി നമ്മുടെ ജീവനും ആത്മാവും തുറന്നു നല്‍കുന്നതിനുള്ള അവസരമാണ് ഏകാന്തത!

തന്റെ ഏകാന്ത സമയങ്ങളില്‍ താളുകള്‍ മറിച്ചു വായിക്കുവാന്‍ ഒരു ബൈബിള്‍ കൈവശമില്ലായിരുന്നെങ്കിലും, എഴുതപ്പെട്ട ദൈവവചനത്തിന് തന്റെ ജീവിതത്തിലുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ച് സംശയത്തിനിടമില്ല. ഇന്ന് പഴയ-പുതിയ നിയമങ്ങള്‍ കടലാസ്സിലും മഷിയിലുമായും, നമുടെ മോബിലെഫോണില്‍ നാം യാത്രചെയ്യുന്നിടത്തൊക്കെയും, ദൈവവചനം നമുക്ക് നല്‍കുവാനായി കൂടെയുള്ളത് എത്ര വലിയ സൌഭാഗ്യമാണ്!

എപ്പോഴൊക്കെയാണ് യേശു ഏകാന്തതയിലേക്ക് പിന്‍വാങ്ങിയത്

യേശുവിനെ സംബന്ധിച്ചിടത്തോളം, “മരുഭൂമി”യും, “നിര്‍ജനപ്രദേശ”വുമൊക്കെ താല്‍കാലിക വിശുദ്ധസ്ഥലങ്ങളായി മാറി. താന്‍ പതിവായി സമൂഹത്തിന്റെ ഒച്ചപ്പാടില്‍നിന്നും തിരക്കില്‍ നിന്നും വേര്‍പെട്ടു, പിതാവിനോടുകൂടി ഏകാന്തമായി സമയം ചിലിവാവിടുമായിരുന്നു, പിതാവിന്നു പൂര്‍ണ ശ്രദ്ധ നല്കുവാന്‍.

“അവന്റെ ശ്രുതി എല്ലായിടവും പരന്നതിന്” ശേഷവും, (മര്‍ക്കൊസ് 1:28), “പട്ടണം മുഴുവന്‍ വത്തില്‍കള്‍ വന്നുകൂടി” യതിന് ശേഷവും, യേശു ശ്രദ്ധേയമായ ഒരു കാര്യം ചെയ്തു.

“അതികാലത്ത് ഇരുട്ടോടെ അവന്‍ ഒരു നിര്‍ജന പ്രദേശത്തേക്ക്’ തന്റെ പിതാവുമായി ഒരു രഹസ്യ സമാഗമത്തിനായിപോയി – തന്റെ ആത്മാവിന്റെ വീണ്ടും നിറയ്ക്കാനായി.(മര്‍ക്കോസ്1:35)

ചിലര്‍ പറയുമായിരിക്കും ശുശ്രൂഷയ്ക്കുള്ള എത്ര നല്ല അവസരമാണ് നഷ്ടപ്പെടുത്തിയത് എന്നു. തീര്‍ച്ചയായും നമ്മില്‍ പലരുമായിരുന്നെങ്കില്‍ നമ്മുടെ സ്വകാര്യ പ്രാര്‍ഥന ഒന്നുകില്‍ വിട്ടുകളയുമായിരുന്നു അല്ലെങ്കില്‍ സമയം ലാഭിച്ചിട്ടു, തടിച്ചുകൂടിയ ജനക്കൂട്ടത്തെആശീര്‍വദിക്കേണ്ടതിന് തിരക്കിട്ട് മടങ്ങി വരുമായിരുന്നു. തീര്‍ച്ചയായും മറ്റ് ചില സന്ദര്‍ഭങ്ങളില്‍, (നാം കാണാന്‍ പോകുന്നത് പോലെ) യേശു തന്റെ വ്യക്തിപരമായ പതിവുകള്‍ മറ്റ് ചില അടിയന്തിര കാര്യങ്ങള്‍കയി ഉപേക്ഷിച്ചിട്ടുണ്ട്. എങ്കിലും, നമ്മിലെത്രപേര്‍ അങ്ങനെയൊരു സാഹചര്യത്തില്‍ യേശു ചെയ്ത പോലെ പ്രാര്‍ഥനക്കു മുന്‍ഗണന നല്‍കുവാനുള്ള തിരിച്ചറിവും മനസാന്നിധ്യവും പ്രകടിപ്പിക്കുമായിരുന്നു?

ലൂക്കൊസും യേശുവിന്‍റെ മനുഷ്യ ജീവിതത്തില്‍ ഇവ്വിധമുള്ള “വാങ്ങിപ്പോകലും” “പുനപ്രവേശനവും” ഒരു പതിവസ്വഭാവം ആയിരുന്നു എന്നു നിസ്സംശയം വ്യക്തമാക്കുന്നുണ്ട്. യേശു “പുറപ്പെട്ട് ഒരു നിര്‍ജനസ്ഥലത്തേക്ക് പോയി” (ലൂക്കാ 4:42) – ഒരിക്കല്‍ മാത്രമല്ല, പതിവായി. “അവനോ നിര്‍ജന പ്രദേശത്ത് വാങ്ങിപ്പോയി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (ലൂക്കോ 5:16)

മത്തായിയും അങ്ങിനെ തന്നെ ചെയ്യുന്നുണ്ട്.യോഹന്നാന്‍ സ്നാപകന്റെ മരണ ശേഷം “അവിടം വിട്ടു പടകില്‍ കയറി നിര്‍ജനമായൊരു സ്ഥലത്തേക്ക് വേറിട്ട് വാങ്ങിപ്പോയി” (മത്തായി 14:13) എന്നിട്ടും ജനക്കൂട്ടം അവനെ പിന്തുടര്‍ന്നു. ഇവിടെ യേശു അവരെ നിരാശപ്പെടുത്തിയില്ല. (വേറിട്ട് വാങ്ങിപ്പോകുവാനുള്ള തന്റെ തല്‍പര്യം തല്‍കാലം മാറ്റി വച്ചു) അവരിലെ രോഗികളെ സൌഖ്യമാക്കി. പിന്നെ അയ്യായിരം പേരെ ആഹാരം നല്കി തൃപ്തരാക്കിയ ശേഷം വീണ്ടും “പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ഥിക്കുവാന്‍ തനിയെ മലയില്‍ കയറി പോയി” (മത്തായി 14:23)

പ്രാര്‍ഥന, ഉപവാസം, ഉപദേശം

എഴുതപ്പെട്ട വചനംഅവന്റെ ജീവിതത്തെ ചലനാത്മകമാക്കുകയും, ഏകാന്ത സമയങ്ങളില്‍ അവന്‍ പിതാവിനോടു സംസാരിക്കുകയും ചെയ്തു. ചിലപ്പോള്‍ തനിയെയും, (മത്തായി 14:23, മര്‍ക്കോ 6:46, യോഹ 6:15) ചില രാത്രികള്‍ മുഴുനീളവും ദൈവത്തോട പ്രാര്‍ഥനയില്‍ ചിലവഴിച്ചു. (ലൂക്കോ 6:12). ശിഷ്യന്‍ മാര്‍ അവന്‍ പ്രാര്‍ഥനക്കായി പോകുന്നതും മടങ്ങി വരുന്നതും കണ്ടു.

യേശു മറ്റുള്ളവരോടു ചേര്‍ന്നും പ്രാര്‍ത്ഥിക്കുമായിരുന്നു. തന്റെ സ്നാന സമയത്തും,(ലൂക്കോ: 3:21) ശിശുക്കളുടെ മേല്‍ കൈ വച്ചപ്പോഴും, (മത്തായി 19:13) ഭൂതങ്ങളെ പുറത്താക്കിയപ്പോഴും(മാര്‍ക്കോ: 9:29) തന്റെ പ്രാര്‍ത്ഥന ശിഷ്യന്‍മാര്‍ക്ക് ഒരു മാതൃകയായി. ശിഷ്യന്മാരോടു കൂടിയും യേശു പ്രാര്‍ത്ഥിക്കുമായിരുന്നു. തനിയെ പ്രാര്‍ത്ഥിക്കുമ്പോള്‍ പലപ്പോഴും ശിഷ്യന്മാര്‍ അടുത്തുണ്ടാവും. “അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു.” (ലൂക്കോ 9:18, 11:1) അവന്‍ പത്രോസിനെയും, യോഹന്നാനെയും, യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥി”പ്പാന്‍ മലയിലേക്ക് കയറിപ്പോയി” (ലൂക്കോ 9:28) തന്റെ മരണത്തിന്റെ തലെരാത്രി യേശു പത്രൊസിനോട് പറഞ്ഞു, “നിന്റെ വിശ്വാസം പോയിപ്പോകതിരിക്കേണ്ടതിന് ഞാന്‍ നിനക്കുവേണ്ടി അപേക്ഷിച്ചു” യോഹന്നാന്‍റെ സുവിശേഷം 17ആമത്തെ അധ്യായം ഉടനീളം യേശു ശിഷ്യന്മാര്‍ കേള്‍ക്കെ അവര്‍കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. അതിനുശേഷം അവര്‍ മാളിക മുറി വിട്ടു ഗഥ്സെമനയിലേക്ക് പോയി വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുന്നു. (മത്തായി 26:36,39,42,44) താന്‍ പ്രാര്‍ത്ഥനക്ക് മാതൃക കാണിക്കുക മാത്രമല്ല, പ്രാര്‍ത്ഥിക്കുവാന്‍ പരിശീലിപ്പിക്കുകയും ചെയ്തു. “നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിപ്പിന്‍” (മത്തായി 6:9-13)

അവര്‍ പ്രാര്‍ത്ഥിക്കുമെന്ന് യേശു പ്രതീക്ഷിക്കുക മാത്രമല്ല (മത്തായി 21:22, മര്‍ക്കൊ 11:24-25, ലൂക്കോ 11:2) പ്രാര്‍ത്ഥിക്കണമെന്ന് കല്‍പ്പിക്കുകയും ചെയ്തു.(മത്തായി 24:20, 26:41, മര്‍ക്കൊ 13:18, 14:38, ലൂക്കോ 21:36, 22:40,46) “നിങ്ങളെ ഉപദ്രവിക്കുന്നവര്‍കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍”;(മത്തായി 5:44, “നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍.”(ലൂക്കോ 6:28) “കൊയ്ത്തിന്‍റെ യജമാനനോടു പ്രാര്‍ത്ഥിപ്പിന്‍”(മത്തായി 9:38.,ലൂക്കോ 10:2) “മനുഷ്യര്‍കു വിളങ്ങേണ്ടുന്നതിന്............നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കരുത്.” (മത്തായി 5:6-7) “മറ്റുള്ളവര്‍കു വിളങ്ങേണ്ടതിന് ദീര്‍ഘമായി” പ്രാര്‍ത്ഥിക്കുന്നതിനെതിരെ യേശു മുന്നറിയിപ്പ് നല്കി (മര്‍ക്കൊ 12:40; ലൂക്കോ 20:47) “മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണമെന്നുള്ളതിന് അവന്‍ അവരോടു ഒരു ഉപമയും പറഞ്ഞു” (ലൂക്കോ 18:1-2)

ക്രിസ്തു നമുക്കു എക്കാലത്തും ആവശ്യമായ ആത്മീകസ്വഭാവങ്ങളുടെയും ജീവിത ശൈലിയുടെയും മാതൃക കാണിച്ചു തന്നു.

മാത്രമല്ല, പ്രാര്‍ത്ഥനയോട് കൂടെ ഉപവാസവും നമുക്ക് ഒരു മാതൃകയായി യേശു കാണിച്ചു തന്നുഎന്നു മാത്രമല്ല, തന്റെ അനുയായികള്‍ ഉപവസിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. “നിങ്ങള്‍ഉപവസിക്കുമ്പോള്‍” (ഉപവസിക്കുകയാണെങ്കില്‍ എന്നല്ല) (മത്തായി 6:16) “അന്നവര്‍ ഉപവസിക്കും” എന്നു വാഗ്ദത്തവും തന്നു.

എന്റെ കൂടെ വരിക

യേശു സ്വയം ഏകാന്ത പ്രാര്‍ത്ഥനക്ക് വേണ്ടി വാങ്ങിപ്പോവുക മാത്രമല്ല, ശിഷ്യന്മാരെ അങ്ങിനെ ചെയ്യുവാനും പഡിപ്പിച്ചു. (മര്‍ക്കൊ 3:7; ലൂക്കോ 9:10) മര്‍ക്കൊ 6:31-32 ല്‍ യേശു തന്റെ ശിഷ്യനാമാരെ തന്നോടുകൂടി “ഒരു ഏകാന്ത സ്ഥലത്തു തനിയെ പോയി അല്പ സമയം ആശ്വസിച്ചുകൊള്‍വിന്‍” എന്നു നിര്‍ദേശിക്കുന്നുണ്ട്. മാര്‍ക്കോസ് അത് ഇങ്ങിനെ വിവരിക്കുന്നു, “വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്ക് ഭക്ഷിപ്പാന്‍ പോലും സമയം ഇല്ലായ്ക കൊണ്ട്..............അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്ത സ്തലത്തേക്ക് വേറിട്ട് പോയി”

അങ്ങിനെ തന്നെ യോഹന്നാന്റെ സുവിശേഷത്തിലും, യേശുവിന്റെ പ്രശസ്തി എല്ലായിടത്തും പറന്നപ്പോള്‍, ജനനിബിഡമായ സ്ഥലങ്ങളില്‍ നിന്നും വേറിട്ട് ഏകാന്തമായ സ്ഥലങ്ങളിലേക്ക് ശിഷ്യരെ നയിച്ചു.തന്റെ കാലാതീതമായ മലയിലെ പ്രസംഗത്തില്‍, തന്റെ എക്കാലത്തെയും കേള്‍വിക്കാരെ “രഹസ്യത്തില്‍ കൊടുക്കാനും, രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കാനും, രഹസ്യത്തില്‍ ഉപവസ്സിക്കുവാനും” (മത്തായി 6:3-4, 6:17-18, മത്തായി 6:6) ഉദ്ബോധിപ്പിച്ചു.

ഇന്ന് പിതാവ് തന്നെത്തന്നെ പുത്രനിലൂടെ നമുക്ക് നല്‍കിക്കൊണ്ട് എത്രയധിമായി നമുക്ക് പ്രതിഫലം നല്കും!

ഏകാന്തമായി ദൈവവുമായി സംസാരിക്കുക

ഇതിലെല്ലാം, - പിതാവിന്റെ ശബ്ദം വചനത്തിലൂടെ കേള്‍ക്കാനും, ഏകാന്തമായും സമൂഹമായും പ്രാര്‍ത്ഥിക്കുവാനും, ചിലപ്രത്യേക സാഹചര്യങ്ങളില്‍,കൂടുതല്‍ ഭാരപ്പെടുത്തുന്ന പ്രശ്നങ്ങളുടെ മദ്ധ്യേ ഉപവാസം കൂട്ടിച്ചേര്‍തുകൊണ്ടും, യേശു പിതാവിനോടു കൂടെയുള്ള ആശയവിനിമയം ആഗ്രഹിച്ചു. തന്റെ സ്വഭാവങ്ങള്‍ കേവലം ഇച്ഛാശക്തിയുടെയും ആത്മനിഷ്ഠകളുടെയും പ്രകടനനങ്ങള്‍ ആയിരുന്നില്ല. ദൈവവചനം സ്വീകരിക്കുന്നതും, പ്രാര്‍ഥനയിലൂടെ പ്രതികരിക്കുന്നതും അതില്‍ത്തന്നെ ഒരു ലക്ഷ്യമായിരുന്നില്ല. ഈ അനുഗ്രഹിക്കപ്പെട്ട മാര്‍ഗത്തിലൂടെ പിതാവിനെ അറിയുകയും ആസ്വദിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇന്ന് നാമും അത് തന്നെ ചെയ്യുന്നു.

നാം ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും പിന്‍വാങ്ങുക മാത്രമല്ല ചെയ്യുന്നത്. പാസ്കലിന്റെ വാക്കുകളില്‍, “ഒരു മുറിയില്‍ തനിയെ ഇരിക്കുക” എന്നത് ഒരു നേട്ടമല്ല, അത് ഒരു മാര്‍ഗമാണ്, -അതേ നാം ആര്‍കുവേണ്ടി നിര്‍മിക്കപ്പെട്ടുവോ അവന്റെ മുന്പില്‍ നമ്മുടെ ജീവിതങ്ങളും മനസ്സുകളും തുറക്കുവാന്‍, അവനെ അറിയുവാനും, ആസ്വദിക്കുവാനും!

David Mathis

ഡേവിഡ് മാതിസ്

ഡേവിഡ് മാതിസ് desiringGod.org ന്‍റെ എക്സിക്യൂടിവ് എഡിറ്ററും Cities Church ന്‍റെ പാസ്റ്ററുമാണ്. അദ്ദേഹം ഒരു ഭര്‍ത്താവും നാല് മക്കളുടെ പിതാവും Workers for Your Joy: The Call of Christ on Christian Leaders (2022) ന്‍റെ രചയിതാവുമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

മലയാളം