ഒരു സത്ത്ഗുണം എങ്ങിനെ വളര്‍ത്തിയെടുക്കാം
താങ്കള്‍ ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ദൈവത്തിന്റെ വിശ്വസ്തതയെ, അതേ, ഈ അമൂല്യമായ യാഥാര്‍ദ്ധ്യത്തെ, അതായത്, “അവന്‍വാഗ്ദത്തം ചെയ്തത് പ്രവര്‍ത്തിപ്പാനും ശക്തന്‍”(റോമര്‍ 4:21 NASB) വളരെയധികം വിലമതിക്കുന്നുണ്ടാവും എന്നതില്‍ സംശയമില്ല. ക്രിസ്തു സര്‍വപ്രപഞ്ചത്തെയും “തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നു” (എബ്രാ 1:3)എന്നും താങ്കള്‍ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സകലവും, താങ്കളുടെ ഭാവികാല നിത്യതയും ആക്ഷരീകമായി ദൈവം തന്റെ വചനത്തോട് പുലര്‍ത്തുന്ന സത്യസന്ധതയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
വാക്കുകളില്‍ വിശ്വസ്തത പുലര്‍ത്തുക: വിശ്വാസയോഗ്യനായിരിക്കുക എന്നതിന്റെ ഏറ്റവും വ്യക്തവും സംക്ഷിപ്തവുമായ നിര്‍വചനം അതാണ്. താങ്കളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലും, വിശ്വാസവും നടപ്പും തമ്മിലും, വാഗ്ദാനങ്ങളും നിവര്‍ത്തിയും തമ്മിലും ഒരു സ്ഥിരത ഉണ്ടായിരിക്കും.
“ഒരു വിശ്വസ്തനായ വ്യക്തി, മറ്റുള്ളവര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തെ നിരാശപ്പെടുത്തുന്നില്ല”
നാം (ഒപ്പം ബൈബിളും) ഒരു വ്യക്തിയെ ‘വിശ്വസ്തന്‍’ എന്നു വിശേഷിപ്പിക്കുമ്പോള്‍, അദ്ദേഹത്തിനു എത്ര മാത്രം വിശ്വാസം ഉണ്ട് എന്നല്ല, മറ്റുള്ളവര്‍ക്ക് അദ്ദേഹത്തെ എത്രമാത്രം വിശ്വസിക്കുവാന്‍ കഴിയും- വാക്ക് പാലിക്കാന്‍ കഴിയും- എന്നാണ് വിവക്ഷിക്കാറുള്ളത്. വിശ്വസ്തനായ ഒരാള്‍ മറ്റുള്ളവര്‍ തന്നിലര്‍പ്പിക്കുന്ന വിശ്വാസത്തെ നില നിര്‍ത്തുന്നു
നാമെല്ലാവരു വിശ്വസ്തര്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ, നാം പലപ്പോഴും പല വിധങ്ങളില്‍ പരാജയപ്പെടാറുണ്ട് . ഒരു സ്വഭാവ ഗുണമെന്ന നിലയിലും, ആത്മാവിന്റെ ഫലമെന്ന നിലയിലും(ഗലാത്യര്‍ 5:22) വിശ്വസ്തത പലപ്പോഴും ദുര്‍ലഭമാണ്. അതുകൊണ്ടാണ് നാം ഇപ്രകാരം വായിക്കുന്നത്.”മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും, എന്നാല്‍ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?” (സാദൃശ്യവാക്യം 20:6).
അതുകൊണ്ടു, നമ്മില്‍ തന്നെ ആരംഭിക്കുകയാണെങ്കില്‍, എങ്ങിനെ നമുക്ക് യേശുവിന്റെ അധികം വിശ്വസ്തരായ ശിഷ്യരായിരിപ്പാന്‍ കഴിയും? ഈ മനോഹരമായ വാക്യം ധ്യാനിക്കുന്നത് വളരെ നല്ലതാണ്:
“യഹോവയില്‍ ആശ്രയിച്ച് നന്മ ചെയ്യുക, ദേശത്തു പാര്‍ത്ത് വിശ്വസ്തത ആചരിക്കുക” (സങ്കീ. 37:3)
വിശ്വസ്തത ആചരിക്കുക!
ആട്ടിങ്കൂട്ടത്തിനിടയില്‍ നിന്നും തന്റെ ആടുകളെ മേയ്ക്കുവാനായി (സങ്കീ: 78:70-71). ഒരു ഇടയന്‍ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ ആയിരിക്കാം “വിശ്വസ്തത ആചരിക്കുക” എന്ന വാക്യ ശകലം ഉപയോഗിക്കാന്‍ ദാവീദിന് പ്രചോദനമായത്. rə‘êh , അതേപോലെ ’ĕmūnāh എന്ന വാക്കുകൾ, ദാവീദിന്റെ യഥാർത്ഥ വായനക്കാർക്കു മനസ്സിലാകുമെങ്കിലും, തർജ്ജമകൾക്കു അവയോടു പൂർണമായ നീതി പുലർത്താൻ കഴിയുകയില്ല. കാരണമെന്തെന്നാൽ:
- എബ്രായ ഭാഷയില്‍ rə‘êh(ആചരിക്കുക), വാക്കിന് “മേയുക’ എന്ന അര്‍ദ്ധമാണുള്ളത്. (ESV OT RI).
- എബ്രായ ഭാഷയില്‍ ’ĕmūnāh(വിശ്വസ്തത), വാക്കിന്, സ്ഥിരത, വിശ്വാസയോഗ്യത, സാത്യസന്ധത എന്നീ അർത്ഥങ്ങളാണുള്ളത്. (Ibid.)
ഈ പദപ്രയോഗം ഒരു വിവർത്തനവെല്ലുവിളിയാണ്, കാരണം ദാവീദ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ഇടയന്മാരെ സംബന്ധിച്ചുള്ള ഒരു ഭാഷാപ്രയോഗമാണ് - അദ്ദേഹത്തിൻ്റെ യഥാർത്ഥ വായനക്കാർക്ക് ഇത് അനായാസം മനസ്സിലാക്കാമായിരുന്നു (ആടുകളെ അവർക്ക് എത്രത്തോളം പരിചിതരായിരുന്നുവെന്ന് കണക്കിലെടുക്കുമ്പോൾ). എന്നാൽ ഇന്ന് നമ്മിൽ ഭൂരിഭാഗം പേരിൽനിന്നും ഇത് നഷ്ടപ്പെട്ടിരിക്കുന്നു. അതിനാൽ, നമുക്ക് മനസ്സിലാകുന്ന രീതിയിൽ അവൻ്റെ അർത്ഥം വ്യാഖ്യാനിക്കാനും അറിയിക്കാനും വിവർത്തകർ കഠിനമായി പരിശ്രമിക്കുന്നു. വ്യത്യസ്ത ശ്രമങ്ങളുടെ വൈവിധ്യത്തെ ഇത് വിശദീകരിക്കുന്നു . "വിശ്വസ്തതയുമായി ചങ്ങാത്തം” എന്നതിന് പുറമെ, ഈ പദപ്രയോഗങ്ങളും കാണാം:
- "വിശ്വസ്തത ആചരിക്ക" (സത്യവേദപുസ്തകം OV Bible)
- "സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം" (സമകാലിക മലയാളവിവർത്തനം)
- "വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക" (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ്)
- "വിശ്വസ്തത പാലിക്കുക" (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
- "നിനക്കു ദേശത്തു സുരക്ഷിതനായി വസിക്കാം." (സത്യവേദപുസ്തകം C.L. BSI)
ഈ വാക്യം തര്‍ജമ ചെയ്യുവാന്‍ പ്രയാസമുള്ളതാണ്. ചില പതിപ്പുകളില്‍ “ഇണയാക്കുക”, “ഉത്സാഹപൂര്‍വം നട്ടുവളര്‍ത്തുക” എന്നീ അര്‍ദ്ധങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. (Keil & Delitzsch, 5:283).
ഈ വാക്കുകളെല്ലാം ദാവീദ് നമ്മോടു പറയനാഗ്രഹിക്കുന്ന ആശയം ഏകദേശം ഇങ്ങിനെയാണ് പ്രസ്താവിക്കുന്നത്: “വിശ്വസ്തത നമ്മുടെ ഭാഗമായി തീരുന്ന വരെയും അത് വളര്‍ത്തിയെടുക്കുവാന്‍ നമ്മെ തന്നെ സമര്‍പ്പിക്കുക!”..
എങ്ങിനെ നമുക്ക് വിശ്വസ്തത വളര്‍ത്തിയെടുക്കാം?
ദൈവഭക്തിയുടെ വിവിധ ഘടകങ്ങളെ പിന്തുടരുന്നതിനെക്കുറിച്ചുള്ള ബിബിളിന്റ്റെ ആഹ്വാനവുമായി ദാവീദിനെ ഈ കല്‍പന തികച്ചും യോജിക്കുന്നുണ്ട്. നാം നമ്മുടെ “അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നമുക്ക് തന്നെ ആത്മീക വര്‍ദ്ധന വരുത്തുവാന്‍” വിളിക്കപ്പെട്ടവരാണ് (യൂദാ 20). എന്തില്‍ വളരണമോ, അത് നിരന്തരമായി പരിശീലിക്കുന്നതിലൂടെ മാത്രമാണു സാധ്യമാവുക.
ശാരീരികമായ കഴിവുകള്‍ വ്യായാമത്തിലൂടെ നാം വികസിപ്പിച്ചെടുക്കുന്നു. നമ്മുടെ മാംസ പേശികളോ, മനസ്സോ , ദൃഡമാക്കുവാന്‍ അഭ്യാസം ചെയ്യേണ്ടതുണ്ട്. അന്തരികവും ബാഹ്യവുമായ സമ്മര്‍ദത്തിന് വിധേയപ്പെടുയകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല. അപ്പോഴുണ്ടാകുന്ന വേദനയും ബുദ്ധിമുട്ടുകളും നമ്മുടെ പരിമിതികളും സഹിക്കുകയും, അംഗീകരിക്കുകയും ചെയ്യേണ്ടിവരും. ക്രമേണ നമ്മുടെ ശേഷി വര്‍ധിക്കുകയും വേദന കുറഞ്ഞു വരികയും ചെയ്യും. മാത്രമല്ല, നമ്മുടെ ഉള്ളില്‍നിന്നും ഈ പ്രയാസമേറിയ പരിശീലനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകാനുള്ള പ്രലോഭനങ്ങളെ അതിജീവിക്കുകയും വേണം.
നാമെല്ലാവരും ആരോഗ്യവും ഭംഗിയും ഉള്ള ശരീരം ആഗ്രഹിക്കുന്നവരാണ്. പക്ഷേ അതിനായി വ്യായാമം ചെയ്യുവാനും ഭക്ഷണം നിയന്ത്രിക്കുവാനും വിമുഖരാണ്. നാം എല്ലാവരും കൂടുതല്‍ കഴിവുള്ളവരായി തീരണം എന്നാഗ്രഹിക്കുമ്പോള്‍ തന്നെ, പരിശീലിക്കുവാനും പഠ്ക്കുവാനും മടിയുള്ളവര്‍ ആണ്. നാമെല്ലാവരും ആരോഗ്യകരമായ,ഫലകരമായ സ്വഭാവങ്ങള്‍ ഉണ്ടായിക്കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് പക്ഷേ അവ നമ്മുടെ ഭാഗങ്ങള്‍ ആയി തീരും വരെയും സ്ഥിരതയോടെ അവയെ ആവര്‍ത്തിച്ചു പരിശീലിക്കുവാന്‍ വിമുഖരാണ്.
“കൂടുതല്‍ വിശ്വസ്തരായിത്തീരുവാനുള്ള ഒരേഒരു വഴി, വിശ്വസ്തത പരിശീലിക്കുകയും, അത് വളര്‍ത്തിയെടുക്കുകയും, അത് ആഹരിക്കുകയും ചെയ്യുക എന്നുള്ളതാണ്.”
അതുപോലെ തന്നെ, നമ്മുടെ താലന്തുക്കളുടെ വിനിമയത്തിലും, നമ്മുടെ ശുശ്രൂഷരംഗത്തും കൂടുതല്‍ വിശ്വസ്തരായിരിക്കുക എന്നുള്ളത് നമുക്കെല്ലാവര്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ “ദൈവഭക്തിക്കൊത്തവണ്ണം അഭ്യാസം ചെയ്യുക” (1 തിമോത്തി 4:7) നമുക്ക് പ്രയാസമാണ്. പക്ഷേ കൂടുതല്‍ വിശ്വസ്തരായി തീരുവനുള്ള ഒരെ ഒരു മാര്‍ഗം വിശ്വസ്തത പരിശീലിക്കുകയും, വിശ്വസ്തതയെ നമ്മുടെ സഹായത്രികനാക്കുകയും, വിശ്വസ്തത (ദൈവവചനത്തില്‍ നിന്നു) ആഹരിക്കുകയും, അത് നമ്മുടെ ഭാഗമായി തീരുന്നിടം വരെയും വിശ്വസ്തത വളര്‍ത്തിയെടുക്കുവാന്‍ സമര്‍പ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണു.
താങ്കള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നതില്‍ ആരംഭിക്കുക!
ആശ്ചര്യകരമായിരിക്കുന്ന കാര്യം, വിശ്വസ്തത പരിശീലികുവാന്‍ നമുക്ക് ഒരു പ്രത്യേക വിശ്വസ്തതാ പരിശീലന കേന്ദ്രത്തിന്റെ അംഗത്വം ഒന്നും ആവശ്യമില്ല എന്നുള്ളതാണ്. നമുക്ക് ആവശ്യമുള്ളതെല്ലാം നാം ആയിരിക്കുന്ന സ്ഥാനത്ത് ലഭ്യമാണ്. യേശു പറയുന്നു, “അല്‍പത്തില്‍ വിശ്വസ്തനായിരിക്കുന്നവന്‍ അധികത്തിലും വിശ്വസ്ഥനായിരിക്കും” (ലൂക്കാ 16:10). അതുകൊണ്ടു അല്‍പത്തില്‍ വിശ്വസ്തനായിരിക്കുവാനുള്ള ശക്തി നാം യേശുവില്‍ നിന്നു പ്രാപിക്കുന്നെങ്കില്‍, അവന്‍ നമ്മെ ”അധികത്തിന് വിചാരകന്‍ ആക്കും” (മത്തായി 25:23).
നമുക്ക് ഇതിന് ഏറ്റവും യോജിച്ച സ്ഥാനം ദൈവം നമ്മെ ഭരമേല്പിച്ച വ്യക്തികളെയും ഉതരവാദിത്വങളെയും തിരിച്ചറിയുക എന്നതാണു. ദാവീദിന്റെ പ്രബോധനം ഓര്‍ക്കുക.
“യഹോവയില്‍ ആശ്രയിച്ച് നന്മ ചെയ്യുക, ദേശത്തു പാര്‍ത്ത് വിശ്വസ്തത ആചരിക്കുക” (സങ്കീ. 37:3)
നമ്മുടെ മുന്‍പിലുള്ള ഉത്തരവാദിത്വങ്ങളും വ്യക്തികളും ഉള്‍പ്പെട്ട മേഖലയ്ക്കു വേണ്ടിയാണ് നാം തന്നിലാശ്രയിക്കണം എന്നു ദൈവം ആഗ്രഹിക്കുന്നത്. ഇതാണ് നാം പാര്‍ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന ദേശം. ഈ മനുഷ്യര്‍ക്കാണ് നാം നന്മ ചെയ്യേണ്ടത്. ഇവിടെ നാം വിശ്വസ്തത പരിശീലിക്കുകയും, വളര്‍ത്തിയെടുക്കുകയും, ആഹരിക്കുകയും വിശ്വസ്തതയെ സ്നേഹിതനാക്കുകയും ചെയ്യേണ്ടത്.
നാം എന്നെങ്കിലും നമ്മുടെ വാക്കുകളോട് കൂടുതല്‍ സത്യസന്ധത പുലര്‍ത്തുന്നവരായി തീരുകയോ, നാം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതില്‍ അന്തരം ഇല്ലാതിരിക്കുകയോ, നമ്മുടെ വിശ്വാസവും പ്രവൃത്തിയും തമ്മില്‍ വിടവില്ലാതെഇരിക്കുകയോ, നാം പറയുന്ന വാക്ക്കള്‍ പാലിക്കുകയോ ചെയ്യുന്നെങ്കില്‍, നാം ഇവിടെ തന്നെ അങ്ങനെ ആയിത്തീരാനിടയാകും – ദൈവം നമ്മെ ആക്കി വച്ച ദേശത്തു തന്നെ.
നാം വിശ്വസ്തതക്കായി നമ്മെത്തന്നെ സമര്‍പ്പിക്കുന്നു എന്നു വരികില്‍, ഒരു ദിവസം നമ്മുടെ യജമാനന്‍ നമ്മോടു ഇപ്രകാരം പായുവാനിടയാകും.......”നന്ന്, വിശ്വസ്തനും നല്ലവനും ആയ ദാസനെ, നീ അല്‍പത്തില്‍ വിശ്വസ്തനായിരുന്നു. ഞാന്‍ നിന്നെ അധികത്തിന് വിചാരകനാക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിച്ചാലും!” (മത്തായി 25:23).