എന്റെ ഹൃദയം മന്ദവും, വിരസവുമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ, ദാവീദിന്റെ ലളിതമായ ഒരു പ്രാർത്ഥനയിലേക്ക് ഞാൻ തിരിയുന്നു (സങ്കീർത്തനം 51:12) --
“അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരണമേ;
മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങണമേ.”
ഈ വാക്യം മനഃപാഠമാക്കാൻ എളുപ്പമാണ്, അതേപോലെ, എന്റെ ആത്മാവ് മന്ദതയിൽ ആയിരിക്കുമ്പോൾ പ്രാർത്ഥനയിലേക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സഹായകമായാണ്. ഈ വാക്യത്തിന്റെ രൂപരേഖ തന്നെ എനിക്ക് ദൈനംദിനമായി വേണ്ട മൂന്ന് കാര്യങ്ങൾക്കു വേണ്ടിയുള്ള അപേക്ഷയാണ്
എന്റെ സന്തോഷം പുതുക്കേണമേ — ദൈവമേ, എന്റെ ആത്മാവിനെ രക്ഷിക്കാൻ നീ ചെയ്ത ത്യാഗത്തിന്റെ ആഴം എന്നെ നിരന്തരമായി ഓർമ്മിപ്പിക്കേണമേ. ഞാൻ അർഹിക്കുന്ന അങ്ങേയുടെ വിശുദ്ധ ക്രോധാഗ്നിയെ കുറച്ച് എന്നെ ഓർമ്മിപ്പിക്കേണമേ. എന്തെന്നാൽ, എന്നെ ആ ക്രോധത്തിൽ നിന്നും രക്ഷിച്ച വിലയേറിയ കാരുണ്യത്തെ ഓർത്തു എനിക്ക് സന്തോഷിക്കാനാകും. ആ സന്തോഷത്താൽ ഞാൻ അനുഭവിക്കുന്ന മന്ദതയും വിരസതയും നീക്കേണമേ.
എന്റെ വിശ്വസ്തത പുനഃസ്ഥാപിക്കേണമേ — ദൈവമേ എന്റെ ഹൃദയം മന്ദതയിലായിരിക്കുന്നത് അങ്ങെയോടുള്ള എന്റെ വിശ്വസ്തതയുടെ കുറവ് മൂലമാണ്. ഞാൻ മാനുഷിക സ്തുതികളിൽ എന്റെ സന്തോഷം കണ്ടെത്തുന്നു, എന്നാൽ അതെന്റെ ആത്മാവിനെ ശൂന്യമാക്കുന്നു. ഞാൻ എന്റെ പാപങ്ങൾ ഏറ്റു പറയുമ്പോൾ, അങ്ങേയുടെ നാമത്തിനോടുള്ള എന്റെ കൂറ് അങ്ങെനിക്കു പുനഃസ്ഥാപിച്ചു തരേണമേ; അങ്ങെയുടെ മഹത്വത്തിന് വേണ്ടിയുള്ള അതിരറ്റ അഭിനിവേശം തരേണമേ. എന്നിൽ "സ്ഥിരതയുള്ള ഒരു ആത്മാവിനെ" പുതുക്കേണമേ (സങ്കീർത്തനം 51:10)
അങ്ങേ അനുസരിക്കാനുള്ള സന്നദ്ധത നൽകേണമേ — ദൈവമേ, വെറും കടമയാൽ നിർബന്ധപെടുകയെന്നല്ലാതെ, എന്നിൽ വസിക്കുന്ന ദൈവത്മാവിന്റെ ഇഷ്ടം മൂലം പൂർണ്ണ സന്നദ്ധതയോടെ അങ്ങേ അനുസരിക്കാൻ എന്നെയും സഹായിക്കേണമേ. അങ്ങേ അനുസരിക്കാനും, ആ അനുസരണം നൽകുന്ന സന്തോഷം ആസ്വദിക്കാനും ഞാൻ അത്യന്തമായി മോഹിക്കുന്നു. എന്നെന്നേക്കുമായി അങ്ങേ അനുസരിക്കാൻ സന്നദ്ധനാക്കുന്ന പാകത്തിൽ എന്റെ ആത്മാവിനെ പുതുക്കുക – എന്നെന്നേക്കുമായി അങ്ങേ അനുസരിക്കാൻ സന്നദ്ധനായ ദൈവത്മാവിനാൽ എന്നെ പുതുക്കുക.
ഇവയെല്ലാമാണ് എന്റെ പ്രാർത്ഥന: ദൈവമേ, എന്റെ സന്തോഷം പുതുക്കേണമേ, എന്റെ വിശ്വസ്തത പുനഃസ്ഥാപിക്കേണമേ, ഇന്ന് അങ്ങേ അനുസരിക്കാനുള്ള സ്വാതന്തര്യവും സന്നദ്ധതയും എനിക്കു നൽകേണമേ.
എന്റെ വിരസമായ ദിവസങ്ങളിൽ ഞാൻ പ്രാർത്ഥിക്കുന്ന വളരെ ചെറിയ ഒരു പ്രാർത്ഥനയാണിത്.
ടോണി റൈൻകെ
"ആസ്ക് പാസ്റ്റർ ജോൺ" പോഡ്കാസ്റ്റിന്റെ ആതിഥേയനും, "ആസ്ക് പാസ്റ്റർ ജോൺ: 750 ബൈബിൾ ഉത്തരങ്ങൾ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾ" (2024) എന്ന പുസ്തകത്തിന്റെ രചയിതാവുമായ ടോണി റൈൻകെ Desiring God-ഇൽ സീനിയർ ടീച്ചർ ആയി സേവനം അനുഷ്ഠിക്കുന്നു. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം അരിസോണയിലെ ഫീനിക്സിലാണ് അദ്ദേഹം താമസിക്കുന്നത്.